top of page

അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണം, വടി ഉപയോഗിക്കരുത്; പൊലീസിന് കര്‍ശന നിർദ്ദേശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

  • Aug 18
  • 1 min read

ബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരിശീലനമില്ലാതെ സർവീസിലെത്തുന്ന ചില പൊലീസുകാർ ഭക്തരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണിത്. കഴിഞ്ഞദിവസം ചേർന്ന ശബരിമല അവലോകനയോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് ഇക്കാര്യം തുറന്നുകാട്ടിയത്. മണ്ഡല-മകരവിളക്ക് സീസണിൽ പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്ക് പെരുമാറ്റരീതിയെക്കുറിച്ച് പ്രത്യേക ക്ലാസുകൾ നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിനായുള്ള ചുമതല പത്തനംതിട്ട എസ്.പി. ആർ. ആനന്ദിനെ ഏൽപ്പിച്ചിട്ടുണ്ട്.


അയ്യപ്പഭക്തരോടുള്ള പൊലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ ശബരിമലയിൽ പുതിയതല്ല. മുൻകാലങ്ങളിൽ തിരക്ക് അനിയന്ത്രിതമാകുമ്പോൾ ഭക്തരെ തള്ളിനീക്കുകയും വടി ഉപയോഗിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ദർശനത്തിനെത്തുന്നവരെ ‘സ്വാമി’ എന്ന് അഭിസംബോധന ചെയ്യണമെന്നും, തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും, അപമര്യാദയായി പെരുമാറരുതെന്നും മുൻപും കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page