top of page

ഇന്ന് ‘രാഷ്ട്രീയ ഏകതാ ദിവസ്’ ; സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം ; ഗ്രാൻഡ് പരേഡിന് നേതൃത്വം നൽകി പ്രധാനമന്ത്രി

ഇന്ത്യ ഇന്ന് ‘രാഷ്ട്രീയ ഏകതാ ദിവസ്’ ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്ക് വഹിച്ച നേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനമാണ് 2014 മുതൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ ആയി ആചരിക്കുന്നത്. 2025 ഒക്ടോബർ 31ന് സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷിക ദിനമാണ്. ഈ പ്രത്യേകത ദിനം കണക്കിലെടുത്ത് ഇന്ന് ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രത്യേക സ്മരണാഞ്ജലികളും ഗ്രാൻഡ് പരേഡും നടത്തി.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page