top of page

ഓപ്പറേഷൻ സിന്ദൂറിൽ ഞാൻ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ പാകിസ്താൻ പ്രധാനമന്ത്രി മരിച്ചേനെയെന്ന് ഡൊണാൾഡ് ട്രംപ്

  • Feb 25
  • 1 min read


യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്തായിരുന്നു ട്രംപിൻ്റെ പ്രസ്താവന.


പാകിസ്താൻ പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഘർഷം അവസാനിപ്പിച്ചതിൽ ട്രംപിനെ പ്രശംസിച്ചെന്നുംപാകിസ്താൻ്റെ 35 ദശലക്ഷം ആളുകളുടെ ജീവൻ രക്ഷിച്ചതിനു പിന്നിൽ ട്രംപിൻ്റെ ഇടപെടലാണെന്ന് പറഞ്ഞെന്നും ഡോണൾഡ് ട്രംപ് പറയുകയുണ്ടായി.താൻ അധികാരത്തിലേറി വെറും പത്ത് മാസത്തിനകം എട്ടോളം യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.ഇന്ത്യ-പാകിസ്താൻ സംഘർഷം ആണവയുദ്ധത്തിന്‍റെ വക്കിൽ എത്തിയതാണെന്നും ട്രംപിൻ്റെ നിർണായക ഇടപെടലാണ് അത് ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞു.


യുഎസ് സമ്മർദ്ദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page