‘ കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്ക് സമയമില്ല’; വിമർശനവുമായി രാജീവ് ചന്ദ്രശേഖർ!
- Jul 24
- 1 min read

കേരളത്തിലെ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും, അതിന് പകരം ഡൽഹിയിൽ പോയി പല കാര്യങ്ങളും വിളിച്ചു പറയുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെയും സിപിഎമ്മിന്റെയും നാടകങ്ങൾക്കൊപ്പം സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും, വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനെ നേരിട്ട് കണ്ടു സംസാരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.




Comments