top of page

നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​രർക്കെതിരെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​ല അ​​​ഹ​​​മ്മ​​​ദ

ക്രൈ​​​സ്ത​​​വ​​​രെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക നൈ​​​ജീ​​​രി​​​യ​​​യി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു മു​​​തി​​​രു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നൈ​​​ജീ​​​രി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ രാ​​​ജ്യ​​​ത്ത് വി​​​ദേ​​​ശ സേന​​​യെ വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തു ന​​​യ​​​ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി അ​​​നു​​​ചി​​​ത​​​മാ​​​യി​​​രി​​​ക്കും. ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ നൈ​​​ജീ​​​രി​​​യ​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​രം മാ​​​നി​​​ക്കു​​​ന്നി​​​ട​​​ത്തോ​​​ളം അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഹാ​​​യ​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​മെ​​​ന്നും വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ക്രൈ​സ്ത​വ​ പീ​ഡനം അ​വ​സാ​നി​പ്പി​ക്കാ​ൻ നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ടം ഉ​ട​ന​ടി ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നാ​ണ് ട്രം​പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ൽ ഭീ​ക​ര​സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക സൈ​നി​ക ന​ട​പ​ടി​ക്കു മു​തി​രും. സൈ​നി​ക ന​ട​പ​ടി​ക്കു പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ല്കി. നൈ​ജീ​രി​യ​യ്ക്കു​ള്ള അ​മേ​രി​ക്ക​ൻ സ​ഹാ​യം നി​ർ​ത്ത​ലാ​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page