‘ബൈ ബൈ പിണറായി, പ്രായമായില്ലേ? ഇനി വിശ്രമിക്കൂ’; തിരിച്ചടിച്ച് രേവന്ത് റെഡ്ഡി
- Apr 7
- 1 min read
“നീ പോ മോനെ വിജയാ” എന്ന പരാമർശത്തിന് “ഡാഷ് മോനെ രേവന്താ” എന്ന് മറുപടി നൽകിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രായത്തെയും പദവിയെയും ബഹുമാനിക്കുന്നത് കൊണ്ട് മോശം ഭാഷയിൽ പ്രതികരിക്കുന്നില്ലെന്നും എന്നാൽ പിണറായിയുടെ കാലം കഴിഞ്ഞെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
പിണറായി വിജയൻ തന്നെ അധിക്ഷേപിക്കുന്നത് അനുഗ്രഹമായി കരുതുന്നു. അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കുന്നു, എന്നാൽ കേരളം ഭരിക്കാൻ യുവത്വം സജ്ജമായിക്കഴിഞ്ഞു. “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത്. നരേന്ദ്ര മോദിയാണ് പിണറായി വിജയന്റെ റോൾ മോഡൽ. മോദിയുടെ സഹോദരനെപ്പോലെയാണ് പിണറായി പെരുമാറുന്നത്. തന്നെ എത്ര വേണമെങ്കിലും അപമാനിച്ചോളൂ, പക്ഷേ കേരളത്തിലെ ജനങ്ങളെ അപമാനിക്കരുത്.




Comments