top of page

റിലീസിന് തൊട്ടുമുമ്പ് നിയമക്കുരുക്ക്; ‘ദൃശ്യം 3’ നിർമ്മാതാക്കൾക്ക് തിരിച്ചടി

  • Apr 23
  • 1 min read

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ റിലീസിന് തയ്യാറെടുക്കവെ നിർമ്മാതാക്കൾക്ക് തിരിച്ചടിയായി ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വിൽക്കുന്നതിനാണ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ നൽകിയ ഹർജിയിലാണ് ഈ നടപടി.

മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെ, കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 15 വരെയാണ് കോടതി വിലക്ക് നിലനിൽക്കുന്നത്. ദൃശ്യം 3-ന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശങ്ങൾ തങ്ങൾക്കാണെന്നും, ആശിർവാദ് സിനിമാസുമായി ഇതിനകം കരാറിലേർപ്പെട്ടിട്ടുണ്ടെന്നുമാണ് ആമസോൺ പ്രൈം വാദിക്കുന്നത്. തങ്ങളുടെ അനുമതിയില്ലാതെ മറ്റ് കമ്പനികളുമായി ഡിജിറ്റൽ റൈറ്റ്സ് കരാറുകളിൽ ഏർപ്പെടാൻ നിർമ്മാതാക്കൾക്ക് അവകാശമില്ലെന്ന് കാട്ടിയാണ് ആമസോൺ കോടതിയെ സമീപിച്ചത്.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page