വാണിജ്യ എൽപിജി വിലക്കയറ്റത്തിന് പരിഹാരം; എഥനോൾ സ്റ്റൗവുകൾ ഉടൻ വിപണിയിലെത്തും
- Jun 3
- 1 min read
വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾക്ക് പകരമായി എഥനോൾ അടിസ്ഥാനമാക്കിയുള്ള സ്റ്റൗവുകൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. കുതിച്ചുയരുന്ന വാണിജ്യ എൽപിജി വിലയിൽ നട്ടംതിരിയുന്ന ഹോട്ടലുടമകൾക്കും ചെറുകിട സംരംഭകർക്കും ഈ പദ്ധതി വലിയ ആശ്വാസമാകും. എഥനോൾ കുക്ക് സ്റ്റൗവുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചതായും ഗ്രെയിൻ എഥനോൾ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

ഇറാൻ-ഇസ്രയേൽ സംഘർഷം മൂലമുണ്ടായ അസംസ്‌കൃത എണ്ണ വിതരണ തടസ്സങ്ങൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടാക്കിയത്. നിലവിൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 3,113.50 രൂപയും കൊൽക്കത്തയിൽ 3,255.50 രൂപയുമാണ് വില. ഈ വിലക്കയറ്റം ഹോട്ടൽ മേഖലയുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്. പലയിടത്തും ഭക്ഷണ വില വർദ്ധിപ്പിക്കാനോ അളവ് കുറയ്ക്കാനോ ഹോട്ടലുടമകൾ നിർബന്ധിതരാവുകയാണ്. ചെറുകിട ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിലായതും തൊഴിൽ നഷ്ടങ്ങൾ വർദ്ധിച്ചതും ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.




Comments