സിഗരറ്റ് ഇല്ലാത്ത പുതിയ തലമുറ; ബ്രിട്ടനിൽ ‘ടുബാക്കോ ആൻഡ് വേപ്‌സ് ബിൽ’ പാസ്സായി
- Apr 23
- 1 min read
ബ്രിട്ടനെ പുകവലി വിമുക്തമാക്കുന്നതിനുള്ള ചരിത്രപരമായ ‘ടുബാക്കോ ആൻഡ് വേപ്‌സ് ബിൽ’ ബ്രിട്ടൻ പാർലമെന്റ് പാസ്സാക്കി. 2009 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവർക്ക് രാജ്യത്ത് ഇനി മുതൽ പുകയില ഉൽപന്നങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് നിയമത്തിന്റെ പ്രധാന പ്രത്യേകത. പാർലമെന്റിന്റെ ഇരുസഭകളും ബിൽ അംഗീകരിച്ചതോടെ, രാജാവിന്റെ ഒപ്പുകൂടി ലഭിക്കുന്നതോടെ അടുത്ത ആഴ്ച മുതൽ ഇത് ഔദ്യോഗികമായി നിയമമായി മാറും.
ഈ പുതിയ നിയമം നടപ്പിലാകുന്നതോടെ നിലവിൽ 17 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവർക്ക് അവരുടെ ജീവിതകാലത്ത് ഒരിക്കലും നിയമപരമായി സിഗരറ്റ് വാങ്ങാൻ അനുവാദമുണ്ടാകില്ല. 2024 നവംബറിൽ അവതരിപ്പിച്ച ബിൽ ഹൗസ് ഓഫ് കോമൺസിലെയും ഹൗസ് ഓഫ് ലോർഡ്‌സിലെയും വിശദമായ ചർച്ചകൾക്ക് ശേഷമാണ് അംഗീകരിക്കപ്പെട്ടത്. വരും തലമുറയെ പുകവലിയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് പൂർണ്ണമായും സംരക്ഷിക്കുക എന്ന കർശനമായ നിലപാടാണ് സർക്കാർ ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത്.




Comments