ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക ആവശ്യത്തിന്; പാർട്ടി സമ്മേളനത്തിന് പോയിട്ടില്ലെന്ന് വി.ഡി. സതീശൻ!
- 5 days ago
- 1 min read
സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതല്ലെന്നും പൂർണമായും സർക്കാരിന് ഗുണകരമാകുന്ന ഔദ്യോഗിക ആവശ്യത്തിനാണ് യാത്ര ചെയ്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് യാത്ര തി തിരിച്ചത്, വന്ദേ ഭാരത് ട്രെയിൻ ബുക്ക് ചെയ്തിരുന്നെങ്കിലും നിക്ഷേപകർ നേരത്തെ കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വന്നതെന്നും, ഉപയോഗിച്ചില്ലെങ്കിലും 80 ലക്ഷം രൂപ കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ താൻ കണ്ട നിക്ഷേപക ഗ്രൂപ്പ് ഏതാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. നിക്ഷേപകരുടെ പേര് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും ഇനി അവരെക്കൂടി ഈ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.




Comments