പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ ചട്ടമനുസരിച്ച്, നിയമവിരുദ്ധമായി പണം വെച്ച് കളിപ്പിക്കുന്ന ആപ്പുകൾക്ക് അഞ്ച് വർഷം വരെ തടവും രണ്ട് കോടി രൂപ വരെ പിഴയും ലഭിക്കാം. എന്നാൽ വാതുവെപ്പില്ലാത്ത സാധാരണ ഗെയിമുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ ചട്ടം വലിയ ആശ്വാസമാണ് നൽകുന്നത്. ഇ-സ്പോർട്സ്, പണമിടപാട് നടക്കാത്ത ഗെയിമുകൾ എന്നി