top of page
07-12-25



ബിജെപിയെ പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്തം മുഴുവന് ഏറ്റെടുക്കാനാകില്ലെന്ന് എസ്ഡിപിഐ
ബിജെപിയെ പരാജയപ്പെടുത്താനുള്ള മുഴുവന് ഉത്തരവാദിത്വവും എസ്ലിപിഐക്ക് ഏറ്റെടുക്കാന് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില് ബിജെപിയെ തോല്പ്പിക്കുക എന്ന അജണ്ട മാത്രം നടത്താന് കഴിയില്ലെന്നും ഇടത് വലത് മുന്നണികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആര് നടപ്പാക്കിയാല് കേരളത്തില് ബിജെപിക്ക് തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകും. ബീഹാറിനെ കടത്തിവെടുന്ന വിജയം കൈവരിക്കും. പിണറായി സര്ക്കാരിന്റെ മൂന്നാം വരവോ യുഡിഎഫിന്റെ തിരിച്ചു വര
4 days ago1 min read


കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് ആയുധങ്ങൾ കണ്ടെടുത്ത് സൈന്യം
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഹന്ദ്വാര പോലീസും കരസേനയുടെ നൗഗം ബ്രിഗേഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. നീരിയൻ വനമേഖലയിൽ നടത്തിയ നീണ്ട തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഓപ്പറേഷനിൽ അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെ വലിയൊരു ആയുധശേഖരം കണ്ടെടുത്തതായി സുരക്ഷാസേന സ്ഥിരീകരിച്ചു. രണ്ട് എം4 സീരീസ് അസോൾട്ട് റൈഫിളുകൾ, രണ്ട് ചൈനീസ് പിസ്റ്റളുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ എന്നിവയാണ് സുരക്ഷാസേന കണ്ടെടുത്തിട്ടുള്ളത്. കൂടുതൽ ഒളിത്താവളങ്ങളോ ആയുധശേഖരങ്ങളോ ഉണ്ടോ എന്ന് കണ്ടെത്തു
Nov 211 min read


തീവ്രവാദി ഡോക്ടർമാരെ ചോദ്യം ചെയ്യൽ തുടരുന്നു; എൻഐഎ ഇതുവരെ കസ്റ്റഡിയിലെടുത്തത് 200ഓളം പേരെ ; നാലുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു
കസ്റ്റഡിയിലെടുത്ത 200ഓളം പേരിൽ പശ്ചിമബംഗാളിൽ നിന്നും ഹരിയാനയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഡോക്ടർമാർ ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. എന്നാൽ തീവ്രവാദ ശൃംഖലകളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മറ്റു നിരവധി പേർ ഇപ്പോഴും എൻഐഎ കസ്റ്റഡിയിലാണ്. മദ്രസകളിലെ ഇമാമുകൾ, ഡയഗ്നോസ്റ്റിക്സ് സെന്റർ ഉടമകൾ, അൽ-ഫലാഹ് സർവകലാശാലയിലെ നിലവിലുള്ളതും മുൻകാല വിദ്യാർത്ഥികളും സഹപ്രവർത്തകരും, ബിസിനസുകാർ എന്നിവർ ഉൾപ്പെടുന്നവരാണ് ഇപ്പോഴും കസ്റ്റഡിയിലുള്ളത്. അതേസമയം ഫരീദാബാദിൽ നിന്നും ജമ്മ
Nov 171 min read


ബുർഖ ധരിച്ചെത്തിയ യുവതിയെ ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതായി പരാതി
ഡല്ഹിയിലെ ഗുരു തേജ് ബഹാദൂര് സര്ക്കാര് ആശുപത്രിയില് ബുര്ഖ ധരിച്ച മുസ്ലീം സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ആശുപത്രിയില് പ്രസവിച്ച തന്റെ സഹോദരദാര്യയെ കാണാന് എത്തിയ തബ്സ്സും എന്ന യുവതിയാണ് പരാതി ഉന്നയിച്ചത്. “ഗാര്ഡ് എന്റെ ബുര്ഖ നോക്കി , നിങ്ങള്ക്ക് ഇത് ധരിച്ച് അകത്തേക്ക് പോകാന് കഴിയില്ല” എന്ന്. പറഞ്ഞുവെന്നാണ് തബ്സ്ലും പറയുന്നത്. തനിക്ക് ഗേറ്റ് പാസ് ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. മകളെ അപമാനിച്ചെന്ന് ആരോപിച്ച് തബ്ലുമിന്റെ കുടുംബവും രംഗത്തെത്
Nov 121 min read


ചെങ്കോട്ട സ്ഫോടനം; ലക്ഷ്യം വെച്ചത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന, യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്ത ഡൽഹി പോലീസ്
ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് പ്രകടനം ഡൽഹി പോലീസ് കേസെടുത്തു. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്ഫോടനത്തിന് ചുക്കാൻ കാരണമായ കാറിൽ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് ഡൽഹി പോലീസിന്റെ നിലവിലെ നിഗമനം. ഡൽഹിയിലുണ്ടായത് ഭീകരാക്രമണമാണെന്ന് കേന്ദ്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുഎപിഎ വകുപ്പ് ചുമത്തി ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ചാവേർ ആക്രമണമാണ് ഇന്നലെ ഡൽഹിയിലുണ്ടായതെന്നാണ് സൂചന. സ്ഫോടനത്തിന്റെപശ്ചാത്തലത്തിൽ പ്രദാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം
Nov 111 min read


ദുർഗ ഡ്രോൺ സ്ക്വാഡ്രൺ’ ; അതിർത്തി കടക്കുന്ന ഡ്രോണുകളെ വെടിവെച്ചിടാൻ ഇനി ബിഎസ്എഫിന്റെ പെൺപുലികൾ
ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ബിഎസ്എഫ് ഒരു പ്രത്യേക വനിതാ വിഭാഗത്തിനുള്ള പരിശീലനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ‘ദുർഗ ഡ്രോൺ സ്ക്വാഡ്രൺ’ ബിഎസ്എഫിന്റെ ഈ വനിതാ വിഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. അതിർത്തി കടന്ന് രാജ്യത്തിനുള്ളിൽ പ്രവേശിക്കുന്ന ഡ്രോണുകളെ വെടിവെച്ചിടുകയാണ് ഈ പെൺപുലികളുടെ കർത്തവ്യം. ഇതിനായി വനിതകൾക്ക് പ്രത്യേക പരിശീലനം നൽകാൻ ബിഎസ്എഫ് ആരംഭിച്ചു. ബിഎസ്എഫിന്റെ ഗ്വാളിയോറിലെ ‘സ്കൂൾ ഓഫ് ഡ്രോൺ വാർഫെയർ’-ലാണ് വനിതാ സേനയ്ക്ക് പരിശീലനം നൽകുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വ
Nov 111 min read


പൊതുയിടങ്ങളിൽ നിന്നും കന്നുകാലികളെയും നായ്ക്കളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; സുപ്രധാന വിധിയുമായി സുപ്രീംകോടതി
തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. ദേശീയപാതയടക്കം റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകി സുപ്രീംകോടതി. നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ
Nov 71 min read


ഇന്ന് ‘രാഷ്ട്രീയ ഏകതാ ദിവസ്’ ; സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം ; ഗ്രാൻഡ് പരേഡിന് നേതൃത്വം നൽകി പ്രധാനമന്ത്രി
ഇന്ത്യ ഇന്ന് ‘രാഷ്ട്രീയ ഏകതാ ദിവസ്’ ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്ക് വഹിച്ച നേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനമാണ് 2014 മുതൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ ആയി ആചരിക്കുന്നത്. 2025 ഒക്ടോബർ 31ന് സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷിക ദിനമാണ്. ഈ പ്രത്യേകത ദിനം കണക്കിലെടുത്ത് ഇന്ന് ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രത്യേക സ്മരണാഞ്ജലികളും ഗ്രാൻഡ് പരേഡും
Oct 311 min read


ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് ; ആർബിഐക്ക് നിലവിൽ സ്വന്തമായുള്ളത് 9 ലക്ഷം കിലോഗ്രാം സ്വർണം
ന്യൂഡൽഹി : ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് 2025 മാർച്ച് അവസാനം 11.70 ശതമാനമായിരുന്നത് 2025 സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 13.92 ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ റിസർവ് ബാങ്കിന്റെ സ്വർണ്ണ ശേഖരം 25.45 മെട്രിക് ടൺ ആണ് വർദ്ധിച്ചിട്ടുള്ളത്. 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് റിസർവ് ബാങ്കിന്റെ കരുതൽ സ്വർണ്ണശേഖരം 880 മെട്രിക് ടണ്ണായി (ഏകദേശം 9 ലക്ഷം കിലോഗ്രാം) ഉയർന്നിട്ടുണ്ട
Oct 291 min read
bottom of page
