top of page

ബുർഖ ധരിച്ചെത്തിയ യുവതിയെ ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതായി പരാതി

ഡല്‍ഹിയിലെ ഗുരു തേജ്‌ ബഹാദൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുര്‍ഖ ധരിച്ച മുസ്ലീം സ്ത്രീക്ക്‌ പ്രവേശനം നിഷേധിച്ചതായി പരാതി. ആശുപത്രിയില്‍ പ്രസവിച്ച തന്റെ സഹോദരദാര്യയെ കാണാന്‍ എത്തിയ തബ്സ്സും എന്ന യുവതിയാണ്‌ പരാതി ഉന്നയിച്ചത്‌.

“ഗാര്‍ഡ്‌ എന്റെ ബുര്‍ഖ നോക്കി , നിങ്ങള്‍ക്ക്‌ ഇത്‌ ധരിച്ച്‌ അകത്തേക്ക്‌ പോകാന്‍ കഴിയില്ല” എന്ന്‌. പറഞ്ഞുവെന്നാണ്‌ തബ്സ്ലും പറയുന്നത്‌. തനിക്ക്‌ ഗേറ്റ്‌ പാസ്‌ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. മകളെ അപമാനിച്ചെന്ന്‌ ആരോപിച്ച്‌ തബ്ലുമിന്റെ കുടുംബവും രംഗത്തെത്തി. ആദ്യം സ്കൂളുകളും കോളേജുകളും ആയിരുന്നു, ഇപ്പോള്‍ സർക്കാർ ആശുപത്രിയിൽ പോലും ഇത്‌ നടക്കുന്നുവെന്നും , മുസ്ലീങ്ങളെ ഭയക്കേണ്ട കാര്യമെന്താണെന്നും കുടുംബം ചോദിച്ചു.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page