top of page

തന്ത്രി ജയിലിൽ, മന്ത്രി വീട്ടിൽ’; ശബരിമല സ്വർണ്ണക്കൊള്ളയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ!

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ സംരക്ഷിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “തന്ത്രി ജയിലിലാകുമ്പോൾ, കൊള്ളയ്ക്ക് കൂട്ടുനിന്ന മന്ത്രി വീട്ടിലിരിക്കുകയാണ്. സ്വർണ്ണത്തിന്റെ കാവൽക്കാരായ മന്ത്രിയും ദേവസ്വം ബോർഡുമാണ് ഇതിൽ മറുപടി പറയേണ്ടത്” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


തന്ത്രിക്കെതിരെയുള്ള കുറ്റം ആചാരലംഘനമാണെങ്കിൽ, ശബരിമലയിൽ യുവതീപ്രവേശനത്തിന് ഒത്താശ ചെയ്ത് ആചാരം ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം ജയിലിൽ പോകേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു.ലോക്കൽ ബോഡി തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎമ്മും കോൺഗ്രസും ചേർന്ന ‘കുറുവ സംഘമാണെന്നും’ ഇതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page