top of page

പൊതുയിടങ്ങളിൽ നിന്നും കന്നുകാലികളെയും നായ്‌ക്കളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; സുപ്രധാന വിധിയുമായി സുപ്രീംകോടതി

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. ദേശീയപാതയടക്കം റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും കന്നുകാലികൾ, നായ്‌ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശം നൽകി സുപ്രീംകോടതി. നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. പിടികൂടുന്ന നായ്‌ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്‌ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിർമാർ സുപ്രീംകോടതിയെ അറിയിക്കണം.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page