വന്ദേമാതരം ചിലർക്ക് അലർജിയാണ്, രാജ്യത്തെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ കോൺഗ്രസ് അകന്നു നിൽക്കുന്നു;രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് അനുരാഗ് താക്കൂർ
Dec 9, 2025
1 min read
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചരിത്രപരമായ ചർച്ചയ്‌ക്കിടെ ബിജെപി എംപി അനുരാഗ് താക്കൂർ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യം വച്ചായിരുന്നു താക്കൂറിന്റെ വിമർശനം. രാഹുലും പ്രിയങ്ക ഗാന്ധിയും സഭയിൽ ഇല്ലാത്തത് എന്തുകൊണ്ട് ? രാജ്യത്തിന് ഇത്രയും പ്രധാനപ്പെട്ട ഒരു അവസരത്തിൽ രാഹുലും പ്രിയങ്ക ഗാന്ധിയും സഭയിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അനുരാഗ് താക്കൂർ ചോദിച്ചു. രാജ്യത്തെ ഒന്നിപ്പിക്കുന്ന ചിഹ്നങ്ങളിൽ നിന്ന് കോൺഗ്രസ് പാർട്ടി പലതവണ അകന്നു നിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.......





Comments