top of page

ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

5 minutes ago
1 min read

ബംഗളൂരു ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. ചടങ്ങില്‍ ശിവണ്ണ (എം.എല്‍.എ.) അധ്യക്ഷത വഹിച്ചു. 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ മുഖ്യാതിഥിയായി. ആര്‍ കെ രമേഷ് ( കെ പി സി സി  ജനറല്‍ സെക്രട്ടറി ), വൈ  കൃഷ്ണമൂര്‍ത്തി ( എക്‌സ് പ്രസിഡന്റ് & കോണ്‍ഗ്രസ് ലീഡര്‍, ഓള്‍ഡ് ചന്ദപുര ), ചന്ദ്രപ്പ എസ്  എം ( ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് , സൂര്യനഗര പോലീസ് സ്റ്റേഷന്‍ ), അഡ്വ സത്യന്‍ പുത്തൂര്‍ ( എസ്  എന്‍ ഡി പി ബാംഗ്‌ളൂര്‍ യൂണിയന്‍ സെക്രട്ടറി ), ശ്രീമതി ജ്യോതി ജഗദീഷാചാര്‍ ( ചന്ദപുര ടി എം സി പ്രസിഡന്റ് ), റെവറന്റ് ഫാദര്‍ അനില്‍ അക്കുട്ട് , മുനിയാളപ്പ (സി എം സി കൗണ്‍സിലര്‍ ) എച് ആര്‍ രമേഷ് (ഐ ടി ഐ , സി എം സി കൗണ്‍സിലര്‍ ), റോബിന്‍ മാത്യു ( പ്രസിഡന്റ് ,എഫ് ഡബ്ല്യൂ എ ), സന്തോഷ്  ജി (ജനറല്‍ സെക്രട്ടറിഎഫ് ഡബ്ല്യൂ എ ) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു . ബോചെ 1000 ഏക്കറില്‍ താമസം, ബോചെ അഡ്വന്‍ഞ്ചര്‍ പാര്‍ക്ക്, ബോചെ ക്ലബ്ബ് എന്നിവിടങ്ങളിലേക്കുള്ള എന്‍ട്രി ടിക്കറ്റ്, ബോചെ പാനീയം എന്നിവ സൗജന്യമായി ലഭിക്കുന്നതിനുള്ള ബോചെ പേ കാര്‍ഡ്, അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ബോചെ സമ്മാനിച്ചു.

 

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page