top of page

ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് തകർപ്പൻ വിജയം; വിജയാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി ഹൈക്കോടതി

7 hours ago
1 min read

ഡൽഹി: ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മിന്നുന്ന വിജയം. നാല് പ്രധാന ഭാരവാഹി സ്ഥാനങ്ങളിൽ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മൂന്ന് സീറ്റുകളിലും എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചു. എൻ.എസ്.യു.ഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷൗകീനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എൻ.എസ്.യു.ഐക്കും ഇടതു സഖ്യത്തിനും ഒരു സീറ്റിലും വിജയിക്കാനായില്ല.

20 റൗണ്ട് വോട്ടെണ്ണലിനൊടുവിലാണ് ഫലപ്രഖ്യാപനം ഉണ്ടായത്. എബിവിപിയുടെ യാഷ് ദബാസ് 24,576 വോട്ടുകൾ നേടി പ്രസിഡന്റായി. എൻ.എസ്.യു.ഐ സ്ഥാനാർത്ഥി വിജയ് ശങ്കർ മീനയെയാണ് (22,523 വോട്ടുകൾ) യാഷ് പരാജയപ്പെടുത്തിയത്. റിയ ഛൗഡി (21,650 വോട്ടുകൾ) സെക്രട്ടറിയായും ലക്ഷ്യ രാജ് സിംഗ് (16,615 വോട്ടുകൾ) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ദീപാൻഷു ഷൗകീൻ 30,615 വോട്ടുകൾ നേടിയാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്.


Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page