ദുർഗ ഡ്രോൺ സ്ക്വാഡ്രൺ’ ; അതിർത്തി കടക്കുന്ന ഡ്രോണുകളെ വെടിവെച്ചിടാൻ ഇനി ബിഎസ്എഫിന്റെ പെൺപുലികൾ
- Nov 11, 2025
- 1 min read
ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ബിഎസ്എഫ് ഒരു പ്രത്യേക വനിതാ വിഭാഗത്തിനുള്ള പരിശീലനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ‘ദുർഗ ഡ്രോൺ സ്ക്വാഡ്രൺ’ ബിഎസ്എഫിന്റെ ഈ വനിതാ വിഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. അതിർത്തി കടന്ന് രാജ്യത്തിനുള്ളിൽ പ്രവേശിക്കുന്ന ഡ്രോണുകളെ വെടിവെച്ചിടുകയാണ് ഈ പെൺപുലികളുടെ കർത്തവ്യം. ഇതിനായി വനിതകൾക്ക് പ്രത്യേക പരിശീലനം നൽകാൻ ബിഎസ്എഫ് ആരംഭിച്ചു. ബിഎസ്എഫിന്റെ ഗ്വാളിയോറിലെ ‘സ്കൂൾ ഓഫ് ഡ്രോൺ വാർഫെയർ’-ലാണ് വനിതാ സേനയ്ക്ക് പരിശീലനം നൽകുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വനിതാ സൈനികരെ സജ്ജരാക്കുകയും അതിർത്തി മാനേജ്മെന്റിലും സുരക്ഷയിലും സജീവമായി പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. പരിശീലന വേളയിൽ, ഡ്രോണുകൾ പറത്തൽ, നിയന്ത്രിക്കൽ, നിരീക്ഷണ ദൗത്യങ്ങൾക്കായി ഡാറ്റ ശേഖരിക്കൽ എന്നിവയിൽ വനിതാ ഗാർഡുകൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ്.





Comments