ബിജെപിയെ പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കാനാകില്ലെന്ന് എസ്ഡിപിഐ
- Sajath K
- Dec 3, 2025
- 1 min read
ബിജെപിയെ പരാജയപ്പെടുത്താനുള്ള മുഴുവന്‍ ഉത്തരവാദിത്വവും എസ്ലിപിഐക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ബിജെപിയെ തോല്‍പ്പിക്കുക എന്ന അജണ്ട മാത്രം നടത്താന്‍ കഴിയില്ലെന്നും ഇടത് വലത് മുന്നണികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആര്‍ നടപ്പാക്കിയാല്‍ കേരളത്തില്‍ ബിജെപിക്ക് തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകും. ബീഹാറിനെ കടത്തിവെടുന്ന വിജയം കൈവരിക്കും. പിണറായി സര്‍ക്കാരിന്റെ മൂന്നാം വരവോ യുഡിഎഫിന്റെ തിരിച്ചു വരവോ അല്ല, മറിച്ച് എസ്‌ഐആര്‍ നടപ്പിലാക്കുന്നതോടെ ബിജെപിയുടെ വലിയ വിജയമാണ് കേരളത്തില്‍ സംഭവിക്കുക. അതിന് യാതൊരു സംശയവുമില്ല. 2024ലെ ലോകസദാ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോശ് കേരളത്തിലെ 140 അസംബ്ലി മണ്ഡലങ്ങളില്‍ 11 അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്താണ്. ഒമ്പത് അസംബ്ലി മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തോട ചേര്‍ന്ന് നില്‍ക്കുന്ന രണ്ടാം സ്ഥാനത്തും, 10 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തോ ചേര്‍ന്നുനില്‍ക്കുന്ന മൂന്നാം സ്ഥാനത്തുമാണ് ബിജെപി. അതായത് 30 അസംബ്ലി മണ്ഡലങ്ങളില്‍ കേരളത്തില്‍ ബിജെപി ജയിച്ചു വരാനുള്ള സാധ്യത കാണുന്നുണ്ട്. എന്നാല്‍ കേരളത്തിലെ മുന്നണികശ്ക്കൊന്നും ഇതില്‍ ജാഗ്രതയില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.




Comments