രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഹന്ദ്വാര പോലീസും കരസേനയുടെ നൗഗം ബ്രിഗേഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. നീരിയൻ വനമേഖലയിൽ നടത്തിയ നീണ്ട തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഓപ്പറേഷനിൽ അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെ വലിയൊരു ആയുധശേഖരം കണ്ടെടുത്തതായി സുരക്ഷാസേന സ്ഥിരീകരിച്ചു. രണ്ട് എം4 സീരീസ് അസോൾട്ട് റൈഫിളുകൾ, രണ്ട് ചൈനീസ് പിസ്റ്റളുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ എന്നിവയാണ് സുരക്ഷാസേന കണ്ടെടുത്തിട്ടുള്ളത്. കൂടുതൽ ഒളിത്താവളങ്ങളോ ആയുധശേഖരങ്ങളോ ഉണ്ടോ എന്ന് കണ്ടെത്തു