ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി -വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ നിന്നിറങ്ങിയ പുടിനെ മോദി ഹസ്തദാനം നൽകി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വിമാനത്താവളത്തിൽ നിന്ന് ഒരേ വാഹനത്തി