പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ
- May 14
- 1 min read
പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കും. ഇന്ന് തലസ്ഥാനത്ത് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
കഴിഞ്ഞ 10 വർഷം കേരളം ഭരിച്ച എൽഡിഎഫ് സർക്കാരിന് ഈ തിരഞ്ഞെടുപ്പിൽ 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സിപിഎം നേതൃത്വത്തിലുള്ള മുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, പരിചയസമ്പന്നനായ പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന തീരുമാനത്തിലാണ് പാർട്ടി എത്തിയത്.

മുൻപ് മന്ത്രിയും 10 വർഷക്കാലം മുഖ്യമന്ത്രിയുമായിരുന്നിട്ടും ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോൾ, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്ന പ്രത്യേകതയ്ക്കും 16-ാം കേരള നിയമസഭ സാക്ഷ്യം വഹിക്കും.




Comments