top of page

32 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കി, പദ്ധതി കുറ്റകരമല്ല: ലോകായുക്ത

2 days ago
1 min read


തിരുവനന്തപുരം: ബോചെ ടീയുടെ സൗജന്യ കൂപ്പണ്‍ പ്രമോഷണല്‍ പദ്ധതി ലോട്ടറീസ് (റെഗുലേഷന്‍) ആക്ട്, പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ (ബാനിംഗ്) ആക്ട്, മറ്റ് ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരം കുറ്റകരമാണെന്ന ആരോപണം കേരള ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ് (Complaint No. 280/2025-D).


ഇതുവരെ 32 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയെന്നും, സമ്മാനകൂപ്പണുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് യാതൊരു തുകയും ഈടാക്കിയിട്ടില്ലെന്നും ലോകായുക്ത രേഖപ്പെടുത്തി. അതിനാല്‍ പദ്ധതി പ്രൈസ് ചിറ്റ് ആകില്ലെന്നും, സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളുടെ വെളിച്ചത്തില്‍ ആരോപിത കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.


'വിപണിയിലെ പല സ്ഥാപനങ്ങളും സമാനമായ പ്രമോഷണല്‍ പദ്ധതികള്‍ നടത്തുമ്പോള്‍ ബോചെ ടീയെ മാത്രം ലക്ഷ്യമിട്ട് നടന്ന നീക്കങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ഉത്തരവ്. ജനവിശ്വാസം നേടിയ ഒരു സ്ഥാപനത്തെയും അതിന്റെ സാരഥിയെയും വ്യക്തിതാല്‍പര്യങ്ങളുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്ന് തെളിഞ്ഞിരിക്കുന്നു,' ബോചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ പ്രതികരിച്ചു.


കമ്പനിക്ക് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ശ്യാം പത്മന്‍, അഡ്വ. എസ്. രഘുകുമാര്‍, അഡ്വ. ജ്വാല കെ.പി. എന്നിവര്‍ ഹാജരായി.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page