top of page

എക്സിറ്റ് പോളുകളേക്കാൾ വലിയ വിജയം യുഡിഎഫിന് ഉണ്ടാകും; കെ.സി. വേണുഗോപാൽ

  • Apr 30
  • 1 min read

ക്സിറ്റ് പോൾ പ്രവചനങ്ങളെക്കാൾ മികച്ച വിജയം ഇത്തവണ യുഡിഎഫിന് ലഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വോട്ടെണ്ണൽ നടക്കുന്ന നാലാം തീയതി യുഡിഎഫിന്റെ ദിവസമായിരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ തരംഗമാണ് പ്രതിഫലിച്ചതെന്ന് കെ.സി. വേണുഗോപാൽ അവകാശപ്പെട്ടു. കണ്ണൂരിലടക്കം ഇത്തവണ വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിറ്റ് പോൾ ഫലങ്ങൾ നോക്കിയല്ല കോൺഗ്രസ് സംസാരിക്കുന്നത്, മറിച്ച് ജനങ്ങൾക്കിടയിൽ കണ്ട മാറ്റത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശമെന്നും കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട കത്ത് വിവാദങ്ങൾ നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page