top of page

കണക്കുകൾ അനുകൂലം, 100 സീറ്റുകൾ ഉറപ്പ്; എം.എ. ബേബി

  • 5 days ago
  • 1 min read

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വലിയ ആത്മവിശ്വാസ പ്രകടനവുമായി എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കിയപ്പോൾ, നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

ജില്ലകളിൽ നിന്ന് ലഭിച്ച പ്രാഥമിക കണക്കുകൾ ഇടതുമുന്നണിക്ക് ഏറെ അനുകൂലമാണെന്ന് എം.എ. ബേബി പറഞ്ഞു. 100 സീറ്റാണ് പാർട്ടി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് ഇത്തവണയും നിയമസഭയിൽ സീറ്റ് ലഭിക്കില്ലെന്നും, സിപിഐഎമ്മിൽ വനിതാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ യോഗ്യരായ നിരവധി നേതാക്കളുണ്ടെന്നും എം.എ. ബേബി പറഞ്ഞു.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page