ഭിക്ഷ യാചിക്കാനെത്തിയത് ആഡംബര റേഞ്ച് റോവറിൽ! കൈവശം സ്വർണം പൂശിയ ഐഫോൺ; പ്രഭുക്കന്മാരായ ‘ഭിക്ഷാടകർ’ പിടിയിൽ
ജറുസലേം: ഭിക്ഷാടനം നടത്താനായി ആഡംബര റേഞ്ച് റോവർ കാറിലെത്തിയ ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജറുസലേമിന്റെ പ്രാന്തപ്രദേശമായ അബു ദിസ് നഗരത്തിലാണ് സംഭവം നടന്നത്. പതിവ് പട്രോളിംഗിനിടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പലസ്തീൻ പോലീസ് ഇവരെ പിടികൂടിയത്.
അഞ്ചു ലക്ഷത്തിലധികം ഷെക്കൽ (ഏകദേശം 1.37 കോടി രൂപ) വിപണി മൂല്യമുള്ള റേഞ്ച് റോവർ കാറിലാണ് ഇവർ യാചിക്കാനായി എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ പക്കൽ നിന്നും സ്വർണം പൂശിയ ഐഫോൺ 17 പ്രോ മാക്‌സ് സ്മാർട്ട്‌ഫോൺ പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന 5,000,000 ഷെക്കലിലധികം മൂല്യമുള്ള റേഞ്ച് റോവർ കാർ ഇയാളുടെ സ്വന്തം പേരിൽ തന്നെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിന്റെ പ്രാരംഭ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ തികച്ചും ഞെട്ടിക്കുന്നതാണെന്ന് പലസ്തീൻ പോലീസ് വക്താവ് കേണൽ ലുവായ് അർസിഖത്ത് അറിയിച്ചു. ഇവർക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളോ വലിയ തുകയുടെ ബാങ്ക് അക്കൗണ്ടുകളോ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പിടിയിലായ ദമ്പതികളെയും അവരിൽ നിന്ന് പിടിച്ചെടുത്ത ആഡംബര കാർ ഉൾപ്പെടെയുള്ള വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.




Comments