റിലീസിന് തൊട്ടുമുമ്പ് നിയമക്കുരുക്ക്; ‘ദൃശ്യം 3’ നിർമ്മാതാക്കൾക്ക് തിരിച്ചടി
- Apr 23
- 1 min read
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ റിലീസിന് തയ്യാറെടുക്കവെ നിർമ്മാതാക്കൾക്ക് തിരിച്ചടിയായി ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വിൽക്കുന്നതിനാണ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ നൽകിയ ഹർജിയിലാണ് ഈ നടപടി.

മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെ, കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 15 വരെയാണ് കോടതി വിലക്ക് നിലനിൽക്കുന്നത്. ദൃശ്യം 3-ന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശങ്ങൾ തങ്ങൾക്കാണെന്നും, ആശിർവാദ് സിനിമാസുമായി ഇതിനകം കരാറിലേർപ്പെട്ടിട്ടുണ്ടെന്നുമാണ് ആമസോൺ പ്രൈം വാദിക്കുന്നത്. തങ്ങളുടെ അനുമതിയില്ലാതെ മറ്റ് കമ്പനികളുമായി ഡിജിറ്റൽ റൈറ്റ്സ് കരാറുകളിൽ ഏർപ്പെടാൻ നിർമ്മാതാക്കൾക്ക് അവകാശമില്ലെന്ന് കാട്ടിയാണ് ആമസോൺ കോടതിയെ സമീപിച്ചത്.




Comments