സുമുഖന്മാരായ പുരുഷന്മാരെ എനിക്കിഷ്ടമല്ല, താൽപ്പര്യം സ്ത്രീകളോട് മാത്രം പീസ് ബോർഡ് യോഗത്തിൽ ട്രംപിന്റെ വിവാദ പരാമർശ
- 22 hours ago
- 1 min read
ലോകനേതാക്കൾ പങ്കെടുത്ത പീസ് ബോർഡ് യോഗത്തിൽ തമാശയും പരിഹാസവും കലർന്ന പരാമർശം നടത്തി വീണ്ടും വാർത്തകളിൽ നിറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച വാഷിംഗ്ടണിൽ നടന്ന ഗൗരവകരമായ ചർച്ചകൾക്കിടയിലാണ് സദസ്സിനെ ഒന്നടങ്കംചിരിപ്പിച്ചും ചിലരെ അമ്പരപ്പിച്ചും ട്രംപിന്റെ വിവാദ പരാമർശമുണ്ടായത്. യോഗത്തിൽ പങ്കെടുത്തപാരഗ്വായ് പ്രസിഡന്റ് സാന്റിയാഗോ പെനയെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ ‘തമാശ’.
“47 വയസ്സുള്ള ചെറുപ്പക്കാരനായ, സുമുഖനായ നേതാവാണ് അദ്ദേഹം. ചെറുപ്പമായിരിക്കുകഎന്നത് നല്ല കാര്യമാണ്. പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടപ്പെടണം എന്ന് അതിനർത്ഥമില്ല. എനിക്ക്യുവത്വമുള്ള സുമുഖരായ പുരുഷന്മാരെ ഇഷ്ടമല്ല, എനിക്ക് സ്ത്രീകളെയാണ് ഇഷ്ടം. പുരുഷന്മാരിൽ എനിക്ക് താൽപ്പര്യമില്ല,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ട്രംപിന്റെ ഈപ്രസ്താവന ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.





Comments