top of page

സഖ്യം ശക്തം: ലോകശക്തികൾക്കിടയിൽ ഇന്ത്യയും റഷ്യയും! ആഗോള മാറ്റങ്ങൾക്കിടയിലും തകരാത്ത പ്രതിരോധ ചങ്ങല…

ലോകരാജ്യങ്ങൾക്കിടയിൽ തന്ത്രപരമായ നീക്കങ്ങൾ വർധിക്കുമ്പോൾ, ഇന്ത്യയും റഷ്യയും തമ്മിലുള്ള ‘പ്രത്യേകവും സവിശേഷവുമായ പങ്കാളിത്തം’ വീണ്ടും ഊട്ടിയുറപ്പിച്ച് സംയുക്ത സൈനികാഭ്യാസം ആരംഭിച്ചിരിക്കുകയാണ്. 15 ദിവസം നീണ്ടുനിൽക്കുന്ന ‘ഇന്ദ്ര 2025’ സൈനികാഭ്യാസത്തിനാണ് രാജസ്ഥാനിലെ മരുഭൂമി സാക്ഷ്യം വഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൻ്റെ ആഴവും വ്യാപ്തിയും ഈ സംയുക്ത അഭ്യാസങ്ങൾ വ്യക്തമാക്കുന്നതായി ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചു. മരുഭൂമിയിലെ സാഹചര്യങ്ങളെ അനുകരിച്ചുകൊണ്ട് ബിക്കാനീർ നഗരത്തിനടുത്താണ് സൈനിക നീക്കങ്ങൾ നടക്കുന്നത്. ഇന്ത്യൻ സൈനികർക്കൊപ്പം ഏകദേശം 250 റഷ്യൻ സൈനികരും ഈ അഭ്യാസങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

 
 
 

Comments


bottom of page