കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
- 1 day ago
- 1 min read
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ശക്തമായ ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കാലവർഷം ശനിയാഴ്ചയോടെ കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

യെല്ലോ അലർട്ട് ജില്ലകൾ:
ഇന്ന് (മെയ് 14): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
നാളെ (മെയ് 15): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്.
മെയ് 16: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
മെയ് 17: കണ്ണൂർ, കാസർഗോഡ്.
ഒറ്റപ്പെട്ട ശക്തമായ മഴ (24 മണിക്കൂറിൽ 64.5 മുതൽ 115.5 മി.മീ വരെ) ലഭിക്കാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.




Comments