top of page

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

  • 4 days ago
  • 1 min read

വ്യോമസേനയ്‌ക്ക് വേണ്ടി പര്‍വത റഡാറുകള്‍ വാങ്ങുന്നതിനുള്ള 1,950 കോടി രൂപയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയവും ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും (ബിഇഎല്‍) ഒപ്പുവച്ചു. ആത്മനിര്‍ഭര്‍ ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നിവയ്‌ക്ക് കീഴില്‍ വ്യോമസേനക്കായി രണ്ട് അത്യാധുനിക പര്‍വത റഡാറുകള്‍ വാങ്ങുന്നതിനുള്ളതാണ് കരാര്‍.

പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ഡിആര്‍ഡിഒയുടെ കീഴിലുള്ള ബെംഗളൂരു ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് ഈ റഡാര്‍ സംവിധാനങ്ങള്‍ തദ്ദേശീയമായി രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും. ഈ സംവിധാനങ്ങളുടെ നിര്‍മാണം, ഇന്‍സ്റ്റലേഷന്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ചുമതല ബിഇഎല്ലിനായിരിക്കും.

സാധാരണ റഡാര്‍ സംവിധാനങ്ങള്‍ക്ക് പരിമിതികളുള്ള ഉയര്‍ന്ന മലനിരകളില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം സജ്ജീകരിച്ചവയാണ് പര്‍വത റഡാറുകള്‍. കഠിനമായ കാലാവസ്ഥയിലും മലനിരകളിലെ തടസങ്ങള്‍ക്കിടയിലും ഇവയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. അതിര്‍ത്തിയിലെ മലയോര മേഖലകളില്‍ ശത്രുക്കളുടെ യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ തിരിച്ചറിയാനും നിരീക്ഷിക്കാനും ഈ സംവിധാനം വ്യോമസേനയെ സഹായിക്കും.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page