മുംബൈയിൽ പേമാരി! ജനജീവിതം സ്തംഭിച്ചു; വെള്ളക്കെട്ടിൽ മുങ്ങി നഗരം
മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ അതിശക്തമായതോടെ മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളും കനത്ത മഴയുടെ പിടിയിലായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ 200 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

മുലുണ്ഡ്, സാന്റാക്രൂസ്, എസ് വാർഡ് ഓഫീസ്, അന്ധേരി, പവായ് തുടങ്ങിയ പ്രദേശങ്ങളിൽ 200 മുതൽ 218 മില്ലിമീറ്റർ വരെ മഴയാണ് ലഭിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ പെയ്യുന്ന ഈ പേമാരി മുംബൈയുടെ സാധാരണ ജീവിതത്തെ താളം തെറ്റിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഭാഗികമായി മുങ്ങി. പ്രധാന റോഡുകളിലുണ്ടായ കനത്ത വെള്ളക്കെട്ട് നഗരത്തെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിട്ടു. മഴക്കെടുതികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.




Comments