top of page

ലോക ഫുട്‌ബോള്‍ ഇതിഹാസ താരങ്ങള്‍ കൊച്ചിയില്‍ എത്തുന്നു

14 minutes ago
1 min read

കൊച്ചി: റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിൽ എത്തുന്നു. ഗാമന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്‌ഘാടനം ചെയ്യും.


''റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്''എന്ന ബാനറില്‍ നടത്തപ്പെടുന്ന ഈ പ്രദര്‍ശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസിഡറായി ബോചെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ്മാന്‍ എന്ന നിലയില്‍ മത്സരത്തിനുള്ള പിന്തുണ അറിയിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്വം എന്ന് അദ്ദേഹം അറിയിച്ചു. 'വിഷ്യോ എം ഫുതെബോള്‍ കോണ്‍ട്രാ വിഷ്യോ എം ഡ്രോഗാസ്' എന്ന മുദ്രാവാക്യം രൂപീകരിച്ച് സമൂഹത്തിൽ എത്തിക്കും എന്ന് ബോചെ അറിയിച്ചു. ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്നാണ് ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിൽ ഈ വാചകത്തിന്റെ അർത്ഥം. Boche Cinemania എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ 'നോ ഡ്രഗ്‌സ്' എന്ന് കമന്റ് ചെയ്യുന്നവരില്‍ നിന്ന് 500 പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് സൗജന്യമായി നല്‍കും. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 125000 രൂപ വില വരുന്ന വി വി ഐ പി ടിക്കറ്റും ലഭിക്കുന്നതാണ്. ആ വ്യക്തിക്ക് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നര്‍ കഴിക്കാനുമുള്ള അവസരം ലഭിക്കും. ടിക്കറ്റുകള്‍, District by Zomato ആപ്പിലൂടെ ലഭിക്കും. ടിക്കറ്റുകൾ വാങ്ങുമ്പോൾ boche 20 എന്ന കൂപ്പൺ കോഡ് കൊടുത്താൽ 20% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.


മത്സരത്തിനോട് അനുബന്ധിച്ച് ലഹരിക്കെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഓപ്പറേഷൻ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തുന്ന ബൈക്ക് റാലി സെപ്റ്റംബര്‍ 21 ന് വൈകുന്നേരം 5 മണിക്ക് ആലുവയിൽ നിന്നും ബോചെ ഫ്ലാഗ് ഓഫ് ചെയ്യും. റാലി 7 മണിയോടെ നെഹ്റു സ്റ്റേഡിയത്തിൽ അവസാനിക്കും. ബൈക്ക് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക്, ഫുട്‌ബോള്‍ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ലഭിക്കും. പങ്കെടുക്കാൻ എത്തുന്നവർ 7994811116 എന്ന വാട്സാപ്പ് നമ്പറിൽ പേരും ഫോൺ നമ്പറും അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.


റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജോര്‍ജീഞ്ഞോ, വിയോള എന്നീ ബ്രസീല്‍ താരങ്ങളടങ്ങിയ ബ്രസീല്‍ ലെജന്‍ഡ്‌സും, ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, സി കെ വിനീത്, എന്‍ പി പ്രദീപ്, കെ. ടി ചാക്കോ, മെഹ്താബ് ഹൊസൈന്‍, അര്‍ണബ് മൊണ്ടാല്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലാണ് മത്സരം.

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ബോചെ,

ഗാമൻ സ്പോർട്സ് & എൻ്റർടെയ്ൻമെൻ്റിൻ്റെ സി. ഇ. ഒ. ആയ ആർ. എ. വി, ഡയറക്ടർ ചാൾസ് ഡാനിയൽ എന്നിവർ പങ്കെടുത്തു.



Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page