top of page

വേടനും ഗൗരിലക്ഷ്മിയും ബോചെ 1000 ഏക്കറില്‍

വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ കാര്‍ണിവലും, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും ആരംഭിച്ചു. മേപ്പാടി ടൗണില്‍ നിന്നും ആരംഭിച്ച റോഡ് ഷോയോടു കൂടി കാര്‍ണിവലിന് തുടക്കം കുറിച്ചു. ഇന്ന് ബുധനാഴ്ച മോണിക്ക സ്റ്റാര്‍ലിങ് അവതരിപ്പിച്ച മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. ഡിസംബര്‍ 23 മുതല്‍ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന വന്‍ ആഘോഷങ്ങളാണ് ബോചെ 1000 ഏക്കറില്‍ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 7 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.


ഡിസംബര്‍ 25 ന് നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന ഗാനമേള, 26 ന് മില്ലേനിയം സ്റ്റാര്‍സിന്റെ മ്യൂസിക്കല്‍ നൈറ്റ്, 27 ന് IMFA യുടെ ഫാഷന്‍ ഷോ, 28 ന് ഗൗതം വിന്‍സെന്റ് നയിക്കുന്ന മ്യൂസിക്കല്‍ ബാന്‍ഡ്, 29 ന് അവതാര്‍ മ്യൂസിക്കല്‍ നൈറ്റ്, 30 ന് ഗിന്നസ് മനോജിന്റെ നേതൃത്വത്തിലുള്ള മെഗാ ഷോ. 31ന് മാത്രം പ്രവേശനം പാസ് മൂലം. അന്നേദിവസം വേടന്‍, ഗൗരിലക്ഷ്മി എന്നിവരുടെ സംഗീതവിരുന്നും തുടര്‍ന്ന് പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങും നടത്തും. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും (DTPC) ബോചെ 1000 ഏക്കര്‍ ലേബര്‍ വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.


Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page