സിപിഎമ്മും എസ്ഡിപിഐയും വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നു; ഹൈക്കോടതിയെ സമീപിച്ച് ജി. സുധാകരൻ
- Apr 7
- 1 min read
അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും തനിക്കും തന്റെ ജീവനക്കാർക്കും നേരെ ഭീഷണി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് സിപിഎം പരസ്യമായി വെല്ലുവിളിക്കുന്നു. വോട്ടർമാർക്ക് ഭയമില്ലാതെ പോളിംഗ് ബൂത്തിലെത്താനുള്ള സാഹചര്യം കോടതി ഉറപ്പാക്കണം. സിപിഎം, എസ്ഡിപിഐ നേതാക്കൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നു. പൊതുയോഗങ്ങളിൽ വെച്ച് പരസ്യമായി ഭീഷണിപ്പെടുത്തുകയും തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം ഡ്രൈവറുടെ ജീവന് ഭീഷണി ഉണ്ടെന്നും ജി. സുധാകരൻ ഹർജിയിൽ ആരോപിക്കുന്നു. പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനോ ഉദ്യോഗസ്ഥരോ നടപടി എടുക്കുന്നില്ല. അധികൃതർ നിഷ്ക്രിയരായി നോക്കിനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.




Comments