top of page

ഇന്ത്യ മുതൽ ദക്ഷിണ കൊറിയ വരെ 10,000 കി.മീ. നീളത്തിൽ ഭീമൻ മേഘനിര; രാജ്യത്ത് ബമ്പർ മൺസൂണിന് സാധ്യതയെന്ന് പ്രവചനം!

  • 2 days ago
  • 1 min read

ഉത്തരേന്ത്യയിൽ നിന്ന് തുടങ്ങി ഹിമാലയം, ചൈന എന്നിവ കടന്ന് തെക്കൻ കൊറിയ വരെ പടർന്നു കിടക്കുന്ന 7000 മുതൽ 10,000 കിലോമീറ്റർ വരെ നീളമുള്ള കൂറ്റൻ മഴമേഘങ്ങളുടെ നിര ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞു. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഏറ്റവും ശക്തമായ ഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ‘മൺസൂൺ കൺവർജൻസ് സോൺ’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് അന്തരീക്ഷ വ്യതിയാനങ്ങളുമായി പ്രതിപ്രവർത്തിക്കുന്നതിലൂടെയാണ് രൂപപ്പെട്ടത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യത്ത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 170 മുതൽ 180 ശതമാനം വരെ കൂടുതൽ മഴയാണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും ഉയർന്ന മഴയാണിതെന്ന് വിലയിരുത്തുന്ന കാലാവസ്ഥാ വിദഗ്ദ്ധർ ഇതിനെ ‘വമ്പൻ മൺസൂൺ ദിനം’ എന്നാണ് വിശേഷിപ്പിച്ചത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമ്പോൾ, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ ശക്തമായിരിക്കുകയാണ്.

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page