top of page

ഇന്ത്യയുടെ ‘നാവിക്’ സംവിധാനം ഇനി കൂടുതൽ ശക്തം; ജി.എസ്.എൽ.വി F-18 ദൗത്യം വിജയകരം

2 hours ago
1 min read

ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ ‘നാവിക്’ ശൃംഖലയ്ക്ക് കരുത്തേകി ഐ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി F-18 ദൗത്യം വിജയകരമായി പൂർത്തിയാക്കി. നാവിഗേഷൻ ഉപഗ്രഹമായ എൽ.വി.എസ്-03 യുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റുകൾക്കകം ഉപഗ്രഹത്തെ നിർദ്ദിഷ്ട ഭൗമസ്ഥിര ട്രാൻസ്ഫർ ഭ്രമണപഥത്തിൽ എത്തിച്ചു.

ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ ശേഷി വർദ്ധിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് 2,250 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ് -03 ഉപഗ്രഹം. ഇന്ത്യയിലും രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലും അതിസൂക്ഷ്മമായ ലൊക്കേഷൻ, സമയ വിവരങ്ങൾ നൽകാൻ ഈ ഉപഗ്രഹത്തിന് കഴിയും. സാധാരണ ജി.പി.എസ് സംവിധാനത്തേക്കാൾ കൃത്യതയുള്ള നാവിക് സേവനങ്ങൾ, L1 ഫ്രീക്വൻസി സിഗ്നലുകൾ ഉള്ളതിനാൽ ഇനി പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിലും ലഭ്യമാകും.


Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page