top of page

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം; വോട്ട് കൊള്ളയുടെ തെളിവുകളുമായി രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യം

2 hours ago
1 min read

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വോട്ട് കൊള്ളയുടെ വ്യക്തമായ തെളിവുകളുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വീണ്ടും കാണാൻ ‘ഇന്ത്യ’ സഖ്യ നേതാക്കൾ. കൂടിക്കാഴ്ചയ്ക്കായി അടുത്ത ദിവസങ്ങളിൽ സമയം തേടും. ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിഷേധങ്ങൾ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രതിപക്ഷം പദ്ധതിയിടുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബർ 9-ന് നടന്ന കൂടിക്കാഴ്ചയിൽ വോട്ട് ക്രമക്കേട് ആരോപണങ്ങളിൽ തെളിവുകൾ ഹാജരാക്കാൻ രാഷ്ട്രപതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവുകളുമായി വീണ്ടും രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ റദ്ദാക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ സഖ്യം നീങ്ങുന്നത്. വിവിധ സംസ്ഥാനങ്ങളിൽ സമരം ശക്തമാക്കാനും നേതാക്കൾ തീരുമാനിച്ചു. അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ജനകീയ കുറ്റവിചാരണ ഇന്ന് (ഒക്‌ടോബർ 31) വൈകിട്ട് 3.30-ന് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കും. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.


Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page