ഭദ്രകീർത്തി എനിക്ക് മകളെപ്പോലെ! ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല; കുടുംബം ആവശ്യപ്പെടുന്നയാളെ പ്രോസിക്യൂട്ടറാക്കും

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെത്തന്നെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ഉറപ്പുനൽകി. ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയെ ആശ്വസിപ്പിച്ച മന്ത്രി, ഭദ്രകീർത്തി തനിക്ക് മകളെപ്പോലെയാണെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റെയും ആഭ്യന്തരമന്ത്രിയുടെയും ഉറപ്പുകളിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഭദ്രകീർത്തി പ്രതികരിച്ചു.
കേസ് അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും സർക്കാർ കുടുംബത്തിനൊപ്പം നിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അപ്പീലിൽ സംഭവിച്ച പ്രോസിക്യൂഷൻ പിഴവ് ഗുരുതരമല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, അപകടത്തിൽപ്പെട്ട കുടുംബത്തെ സഹായിക്കാൻ എല്ലാവരും ഒപ്പമുണ്ടാകുമെന്നും പറഞ്ഞു.




Comments