top of page

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തിരൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ തിരൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് & ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ബോചെയും, പ്രശസ്ത സിനിമാതാരം നവ്യ നായരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം വേദിയില്‍ വെച്ച് കുറുക്കോളി മൊയ്തീന്‍ (എം.എല്‍.എ.) വിതരണം ചെയ്തു. അബ്ദുല്‍ സലാം കെ.കെ. (കൗണ്‍സിലര്‍), അഹമ്മദ് പൗവല്‍ (സെക്രട്ടറി, ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍), സി.പി. ബാവ (പ്രസിഡന്റ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്) പി.പി. അബ്ദുല്‍ റഹ്മാന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്, ചേംബര്‍ ഓഫ് കൊമേഴ്‌സ്), സാം സിബിന്‍ (മാനേജിംഗ് ഡയറക്ടര്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ), ഡോ. സഞ്ജയ് ജോര്‍ജ്ജ് (ഗ്രൂപ്പ് സി.ഇ.ഒ.), സിനിമാ താരം വി.കെ. ശ്രീരാമന്‍ (പി.ആര്‍.ഒ.) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തിന് എത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കി. ക്രിസ്മസ്, ന്യൂ ഇയര്‍ ഓഫറുകളുടെ ഭാഗമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 5 പേര്‍ക്ക് നറുക്കെടുപ്പിലൂടെ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സമ്മാനമായി നേടാം. ബംപര്‍ സമ്മാനം സുസുക്കി ഗ്രാന്‍ഡ് വിറ്റാര കാര്‍. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 2.9% മുതല്‍ ആരംഭിക്കുന്നു. ഡയമണ്ട്, അണ്‍കട്ട്, നവരത്‌ന, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഓരോ 2 ലക്ഷം രൂപയുടെ ഡയമണ്ട്, അണ്‍കട്ട്, പ്ലാറ്റിനം ആഭരണ പര്‍ച്ചേയ്‌സുകള്‍ക്കൊപ്പവും ഗോള്‍ഡ് കോയിന്‍ സമ്മാനമായി നേടാം.

ree

Comments


Commenting on this post isn't available anymore. Contact the site owner for more info.
bottom of page