top of page

ലോക്സഭയിൽ അമിത് ഷാ-രാഹുൽ വാക്പോര്; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ രൂക്ഷമായ വാക്പോര്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. സഭയുടെ നടപടിക്രമം അനുസരിച്ച് ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിൻ്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി.

വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെ ഒഴിവാക്കിയെന്നും ഷാ പറഞ്ഞു. വോട്ട് ചോരി ആദ്യം നടത്തിയത് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമാണെന്നും, ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനു മുൻപ് സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഈ വാദങ്ങളെ കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ ശക്തമായി എതിർത്തു. സോണിയ ഗാന്ധി അങ്ങനെ ഒരു വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും, തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

Comments


bottom of page